യുദ്ധമാണ് ഞാനും
ദൈവവും തമ്മില്‍
ജയിച്ചാല്‍ ഞാന്‍ നിനക്കൊപ്പം
ഇല്ലെങ്കില്‍ ദൈവത്തിനൊപ്പം
ഗര്‍ഭപാത്രം തരിശ്
സ്‌നേഹപ്പാലാഴിയാല്‍
നിറഞ്ഞു വിങ്ങുന്ന മാറിടം
കണ്ണില്‍ അശ്രുകണം
മരിക്കണമെന്നോര്‍ത്തിട്ടും
റോഡ് മുറിച്ചു കടക്കുമ്പോള്‍
കണ്ണുകള്‍ ഇരുവശത്തേക്കും
വെറുതെ പായുന്നു
നീ വണ്ടെന്നുള്ളതിന്
സാക്ഷി വാടിയ ഈ പൂവു തന്നെ
പാകമല്ലാത്ത ചെരിപ്പൊന്നു
നിര്‍ബന്ധപൂര്‍വ്വം ഇടീപ്പിച്ചിട്ടവര്‍
പറയുന്നു ചെരിപ്പെനിക്കു നന്നെന്ന്
അവര്‍ അറിയുന്നുവോ
മരണം ചെരിപ്പിന്റെ വാറിനോളം
അടുത്തെന്ന്
ദൈവവും തമ്മില്‍
ജയിച്ചാല്‍ ഞാന്‍ നിനക്കൊപ്പം
ഇല്ലെങ്കില്‍ ദൈവത്തിനൊപ്പം
ഗര്‍ഭപാത്രം തരിശ്
സ്‌നേഹപ്പാലാഴിയാല്‍
നിറഞ്ഞു വിങ്ങുന്ന മാറിടം
കണ്ണില്‍ അശ്രുകണം
മരിക്കണമെന്നോര്‍ത്തിട്ടും
റോഡ് മുറിച്ചു കടക്കുമ്പോള്‍
കണ്ണുകള്‍ ഇരുവശത്തേക്കും
വെറുതെ പായുന്നു
നീ വണ്ടെന്നുള്ളതിന്
സാക്ഷി വാടിയ ഈ പൂവു തന്നെ
പാകമല്ലാത്ത ചെരിപ്പൊന്നു
നിര്‍ബന്ധപൂര്‍വ്വം ഇടീപ്പിച്ചിട്ടവര്‍
പറയുന്നു ചെരിപ്പെനിക്കു നന്നെന്ന്
അവര്‍ അറിയുന്നുവോ
മരണം ചെരിപ്പിന്റെ വാറിനോളം
അടുത്തെന്ന്
No comments:
Post a Comment