ഒടുവിലെന്റെ കല്ലറയ്‌ക്ക് മുന്‍പില്‍
നില്‍ക്കുമ്പോഴും നീ പരിതപിക്കുന്നത്
നിനക്കെന്നെ ഞാന്‍ നല്‍കിയത്
പോരെന്നോര്‍ത്തായിരിക്കും
എനിക്ക് നീ നല്‍കിയതെന്തെന്ന്
അന്നും നീ ഓര്‍ക്കില്ല
Friday, March 14, 2014
ഈ പുഴ നീന്തിക്കടക്കാന്‍ നിനക്കൊപ്പം ഞാനുമുണ്ട് പക്ഷേ പുഴയുടെ ആഴങ്ങള്‍ക്ക് അറിയില്ലല്ലോ നാം കണ്ട സ്വപ്‌നങ്ങള്‍ നീയെത്തുമ്പോഴെ പൂത്തുലയുന്നൊരെന്നെയും നിന്നിലുണരുന്ന ആവേഗങ്ങളെയും സ്‌നേഹത്തിന്റെ ഏറ്റവും ഉന്മാദാവസ്ഥയില്‍ എത്തി്‌ക്കാം അല്ലെങ്കില്‍ പുഴയുടെ ആഴം നമ്മെ അക്കരെയ്‌ക്ക് എത്തിച്ചില്ലെങ്കിലോ?