ശരിയും തെറ്റും വിധിക്കുന്നതിനിടെ
പ്രിയനേ, നീ എന്നിലെ സ്‌നേഹസങ്കീര്‍ത്തനം
അറിയാന്‍ മറന്നു.
തെരുവിലേക്കെന്നെ വലിച്ചെറിയുമ്പോള്‍
കാല്‍പാദത്തിലേക്കിറ്റു വീണ
കണ്ണുനീരും കണ്ടില്ല..
ഈ തെരുവില്‍ ശരീരത്തിന്റെ
രുചിയറിയാന്‍ വെമ്പല്‍കൊള്ളുന്നവര്‍ക്കു മുമ്പില്‍
ഞാന്‍ നിന്റെ ഭജന്‍ പാടും
നിന്നോളം എന്നെ ഭ്രമിപ്പിച്ച
ഒന്ന്‌് ഈ ലോകത്തെന്ത്‌്?
എനിക്കു വേണ്ടി നീ തീര്‍ത്ത
വീട് ആര്‍ക്ക് വാടകയ്‌ക്ക്‌് കൊടുത്തു?
തെരുവിലൊരു മൂലയ്‌ക്ക്
ഭയത്തോടെ രാത്രികള്‍
കഴിച്ചുകൂട്ടുമ്പോഴൊക്കെയും
നീ കൊഞ്ചിച്ചു പറഞ്ഞതൊക്കെയും
താരാട്ടായി ഓര്‍മ്മയിലെത്തും
ഒടുവില്‍ അനാഥമായി
ശരീരം ചേതനയറ്റു കിടക്കുമ്പോഴും
ശരിതെറ്റുകളുടെ കണക്കെടുപ്പിലായിരിക്കും
പ്രിയനേ, നീ എന്നിലെ സ്‌നേഹസങ്കീര്‍ത്തനം
അറിയാന്‍ മറന്നു.
തെരുവിലേക്കെന്നെ വലിച്ചെറിയുമ്പോള്‍
കാല്‍പാദത്തിലേക്കിറ്റു വീണ
കണ്ണുനീരും കണ്ടില്ല..
ഈ തെരുവില്‍ ശരീരത്തിന്റെ
രുചിയറിയാന്‍ വെമ്പല്‍കൊള്ളുന്നവര്‍ക്കു മുമ്പില്‍
ഞാന്‍ നിന്റെ ഭജന്‍ പാടും
നിന്നോളം എന്നെ ഭ്രമിപ്പിച്ച
ഒന്ന്‌് ഈ ലോകത്തെന്ത്‌്?
എനിക്കു വേണ്ടി നീ തീര്‍ത്ത
വീട് ആര്‍ക്ക് വാടകയ്‌ക്ക്‌് കൊടുത്തു?
തെരുവിലൊരു മൂലയ്‌ക്ക്
ഭയത്തോടെ രാത്രികള്‍
കഴിച്ചുകൂട്ടുമ്പോഴൊക്കെയും
നീ കൊഞ്ചിച്ചു പറഞ്ഞതൊക്കെയും
താരാട്ടായി ഓര്‍മ്മയിലെത്തും
ഒടുവില്‍ അനാഥമായി
ശരീരം ചേതനയറ്റു കിടക്കുമ്പോഴും
ശരിതെറ്റുകളുടെ കണക്കെടുപ്പിലായിരിക്കും
No comments:
Post a Comment