പൂക്കാത്ത മരമൊന്ന്
ഒറ്റയ്‌ക്ക്
എത്രയേറെ
കാറ്റുകള്‍ തഴുകി
കടന്നു പോയി
ചെവിയിലെത്ര
പ്രലോഭനങ്ങളോതി
കിഴക്കന്‍ കാറ്റ്
മെല്ലെ തഴുകി,
ഉമ്മകള്‍ കൊടുത്ത്,
നെഞ്ചോട് ചേര്‍ത്ത്,
കിഴക്കന്‍ കാറ്റില്‍
പൂത്തുലയാന്‍,
കുഞ്ഞുശാഖികള്‍
ഉണ്ടാകുവാന്‍ ധ്യാനിച്ച്,
തടയാനെത്തുന്ന
കൊടുങ്കാറ്റില്‍
കടപുഴകി
വീഴാതിരിക്കാന്‍,
വേരുകള്‍
ഭൂമിയിലേക്കാഴ്‌ത്തി
കരുത്ത് പ്രാപിക്കെ
നുണയുടെ
മറപിടിച്ച്
കാറ്റങ്ങ് പോയി
No comments:
Post a Comment