ഉരുകിത്തെളിഞ്ഞിട്ടും
ജീവിതശാഖിയില്‍
ഭ്രാന്തെടുപ്പിക്കുന്ന കോലാഹലങ്ങള്‍
പൂര്‍ണ്ണമായും
കൈവിട്ടു കളയുമ്പോഴും
തള്ളിയിട്ടതല്ലെന്ന് വിശ്വസിച്ച്
അടര്‍ന്നു വീഴുന്ന നിമിഷങ്ങളിലും
ജീവിക്കാന്‍ ഒരു നിമിഷം
കൂടിയെന്നോര്‍ത്ത്
അടര്‍ന്നു വീഴുന്ന ഇലകളെയോര്‍ത്ത് കാല്‍പ്പാദങ്ങള്‍ക്കടിയില്‍
ഞെരിഞ്ഞമരുന്ന
പുല്‍ക്കൊടികളെയോര്‍ത്ത്
വേദനിച്ച്
ലോകം മുഴുവന്‍
കരുണയായിരിക്കണമേ
എന്ന്‍ ദൈവത്തിനു മുന്‍പില്‍
കൈകള്‍ കൂപ്പി പ്രത്യാശയോടെ,
പ്രാര്‍ത്ഥനയോടെ
ചില ജീവിതങ്ങള്‍ ഇങ്ങനെയും
എന്നോര്‍ത്ത് ദീര്‍ഘ നിശ്വാസമെടുക്കെ
ശ്വാസം നിലച്ച് വഴിയരികില്‍
നിന്നും പൊതുശ്‌മശാനത്തിലേക്ക്
ജീവിതശാഖിയില്‍
ഭ്രാന്തെടുപ്പിക്കുന്ന കോലാഹലങ്ങള്‍
പൂര്‍ണ്ണമായും
കൈവിട്ടു കളയുമ്പോഴും
തള്ളിയിട്ടതല്ലെന്ന് വിശ്വസിച്ച്
അടര്‍ന്നു വീഴുന്ന നിമിഷങ്ങളിലും
ജീവിക്കാന്‍ ഒരു നിമിഷം
കൂടിയെന്നോര്‍ത്ത്
അടര്‍ന്നു വീഴുന്ന ഇലകളെയോര്‍ത്ത് കാല്‍പ്പാദങ്ങള്‍ക്കടിയില്‍
ഞെരിഞ്ഞമരുന്ന
പുല്‍ക്കൊടികളെയോര്‍ത്ത്
വേദനിച്ച്
ലോകം മുഴുവന്‍
കരുണയായിരിക്കണമേ
എന്ന്‍ ദൈവത്തിനു മുന്‍പില്‍
കൈകള്‍ കൂപ്പി പ്രത്യാശയോടെ,
പ്രാര്‍ത്ഥനയോടെ
ചില ജീവിതങ്ങള്‍ ഇങ്ങനെയും
എന്നോര്‍ത്ത് ദീര്‍ഘ നിശ്വാസമെടുക്കെ
ശ്വാസം നിലച്ച് വഴിയരികില്‍
നിന്നും പൊതുശ്‌മശാനത്തിലേക്ക്
No comments:
Post a Comment