എന്റെ മേല്‍ ജയിക്കാന്‍ നീ സ്വയം അരുള്‍ ചെയ്ത നിന്റെ മരണത്തിനുമേല്‍ ദൈവത്തിന്റെ സ്തുതി ഉണ്ടായിരിക്കട്ടെ
നിന്റെ മരണമാണ് ഇന്നേറെ പ്രതീക്ഷിക്കുന്നത്. അത് വൈകുന്നതിലെ ദുരൂഹത ഒട്ടൊന്നുമല്ല അലട്ടുന്നത്. അന്യജനത്തിന് ക്രൂരമായി തോന്നുന്ന ഈ ചിന്തയ്ക്കുമേല്‍ അവരെന്നെ കല്ലെറിയുന്നതിനെ ഭയപ്പെടുന്നില്ല. നിന്നോടെനിക്ക് പ്രണയമുണ്ടായിരിക്കെ നിന്റെ മരണത്തെ കാത്തിരിക്കുന്നതിലെ വൈരുദ്ധ്യം വിസ്മയിപ്പിക്കുന്നുണ്ടാകും. ഇവളെന്ത് പെണ്ണെന്ന് സഹനത്തിന്റെ മൂര്ത്തീഭാവങ്ങളായവരും ചിന്തിക്കാം. ഉത്തരം നിന്റെ പക്കലാണുള്ളത്. അവ്യക്തത മാത്രം നിറയുന്ന നിന്റെ ജീവിതത്തില്‍ സമയമുണ്ടെങ്കില്‍ മാത്രം അവര്ക്കുത്തരം നല്‍കുക.
നീയെന്ന ലഹരിയില്‍ ആഴ്ന്നു പോയ എനിക്ക് മുക്തി പ്രാപിക്കാന്‍ മറ്റൊരു വഴിയും ഞാന്‍ കാണുന്നില്ല പ്രിയനേ..എന്നോട് ക്ഷമിക്കുക. ജീവന് തുടിച്ച് ഓരോ നിമിഷവും ഈ ഭൂമിക്കുമേല്‍ നീ തിരിച്ചെത്തുമെന്ന പ്രതീക്ഷ ഈ പെണ്ണുടലിലും മനസിലും നിലനില്ക്കും. എന്തുകൊണ്ടിങ്ങനെയെന്ന് അനുമാനിക്കാനേ കഴിയുന്നില്ല.
നീ പണിതുയര്‍ത്തിയ ചട്ടക്കൂടിനുള്ളിലേക്ക് എന്നെ ഉരുക്കിയഴിച്ച് നിനക്കായി പാകപ്പെടുത്തിയിരുന്നു. നീ എന്നെ സ്വതന്ത്രയാക്കി വിട്ടിട്ടും നിന്റെ തിരുശേഷിപ്പുകള്‍ ഇന്നും അവശേഷിക്കുന്നു. പൂര്‍ണമായും സ്വാതന്ത്ര്യം പ്രാപിക്കണമെങ്കില്‍ മറ്റെന്ത് പോംവഴി? എങ്കിലും നീ ഒന്നറിയുക; നിന്റെ മരണമെന്നത് സത്യമെങ്കില്‍ അതിനുശേഷം പോലും നിന്നില്‍ നിന്ന് ശാശ്വത മുക്തി ലഭിക്കുന്നില്ല.
ഇത്രയേറെ പറയുമ്പോഴും നിന്റെ മരിച്ചറിയിപ്പ് വരുന്ന നിമിഷം എങ്ങനെ അതിജീവിക്കുമെന്നോ പ്രതികരിക്കുമെന്നോ അറിയില്ല. നിന്റെ മരണത്തിലും നിനക്ക് വിധേയയായി ശിരസ് കുമ്പിട്ട് നില്‍ക്കാനേ എനിക്ക് കഴിയൂ. അവിടെയും നീ ജയിക്കും. എങ്കിലും നിന്റെ ജയം എനിക്ക് പ്രിയപ്പെട്ടതു തന്നെ.
ഇത്രയേറെ ക്രൂരമായ എന്റെ മനസിനെ തകര്‍ത്തുകളഞ്ഞ നിന്റെയൊരു ചോദ്യമുണ്ട്. ആ ചോദ്യമാണെന്നെ ഇത്രമേല്‍ ക്രൂരയാക്കിയതും. ആജീവനാന്തം ആ ചോദ്യമെന്നെ വേട്ടയാടുകയും ചെയ്യും....
നീ എന്ന നിന്നിലെ നിഷ്കളങ്കതക്ക് മേല്‍
ReplyDeleteഞാന്‍ എന്ന എന്നിലെ കപടത
എന്നും ജയിക്കാന്‍ വേണ്ടി
പൊരുതി കൊണ്ടിരുന്നു...
അതിനായി ഞാന്‍ മാന്യതയുടെ
മുഖം മൂടി എടുത്തണിഞ്ഞു...
മുഖത്ത് ചായം തേച്ചു
പല വര്‍ണ്ണചിത്രങ്ങള്‍
നിനക്ക് മുന്നില്‍ നിരത്തി....
വാചാലത കൊണ്ട് പുകമറ തീര്‍ത്തു .....
എങ്കിലും എന്നിലെ കപടതയുടെ
കരിനാഗം നിന്നെ ആഞ്ഞു കൊത്താന്‍
തക്കം പാര്‍ത്തിരിക്കുന്നു.....