Tuesday, December 24, 2013

പെരുവഴിയിലെ ഭാഗ്യം

പെണ്ണിന്റെ ഭാഗ്യം 
പെരുവഴിയിലത്രേ
സ്‌നേഹിച്ചവന്‍ വലിച്ചെറിഞ്ഞതും
പെരുവഴിയിലേക്ക്‌
മണിക്കൂറൊന്നിന്‌
രൂപയിപ്പോ എത്രയാ
കിട്ടുന്നേ,
പെണ്ണിന്റെ ഭാഗ്യം 
പെരുവഴിയില്‍ തന്നെ

എത്തുന്നുണ്ട്‌ അകലങ്ങളില്‍
നിന്നുവരെ
അവന്റെ സുഹൃത്തുക്കള്‍
പുതിയ സ്‌നേഹതന്ത്രവുമോതി
ശരീരസനേഹികള്‍

പെണ്ണിന്റെ ഭാഗ്യം
പെരുവഴിയില്‍ തന്നെ
ഇതിപ്പോ കുളിച്ചൊരുങ്ങി
പൊട്ടുതൊട്ട്‌ പൂ വെച്ച്‌
സ്റ്റാന്‍ഡുകളിലൊന്നും നില്‍ക്കേണ്ട
ഫോണ്‍വിളികളിലൂടെ
ഇങ്ങെത്തും

1 comment:

  1. പെരുവഴിയിലേക്ക്‌ വലിച്ചെറിയാൻ കഴിയാത്ത ഈ പെണ്ണെഴുത്ത്‌ എത്ര മനോഹരം ..
    പെണ്ണെ നിനക്ക് ഹൃദയം നിറഞ്ഞ ആശംസകൾ ...............

    ReplyDelete